പോസ്റ്റുകള്‍

ഡിസംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിറ്റുകളുടെ കഥ

ഇമേജ്
(അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മൂന്ന്‌ ഹിറ്റ് സിനിമകളുടെ കഥ) എല്‍സമ്മ: ചേച്ചിയുറങ്ങാത്ത വീട് ``വിവേചനബുദ്ധിയില്ലാത്ത" പെണ്‍കുട്ടികളെക്കുറിച്ചുള്ള ആധിയുമായി ഉറക്കമില്ലാതെ കഴിയുന്ന അച്ഛന്‍മാരുടെ കൂട്ടത്തിലേക്ക് `ആണ്‍കുട്ടി'യായൊരു ചേച്ചിയും. പെണ്‍കുട്ടികളുടെയും പൂവാലന്‍മാരുടെയും പ്രേമിക്കാനും പ്രേമിക്കപ്പെടാനും വഞ്ചിക്കാനും വഞ്ചിക്കപ്പെടാനുമൊക്കെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനിയൊരു വിമോചനസമരം വേണ്ടിവന്നേക്കും എന്നാണ് തോന്നുന്നത്. അന്‍വര്‍ : ഇത് മദനിയല്ല കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരു വിചാരണ പോലും കൂടാതെ എട്ടൊമ്പത് വര്‍ഷം ജയിലില്‍ കിടന്ന അബ്ദുല്‍ നാസര്‍ മദനിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിവിധിയുടെ പിന്നാലെ സഖാവ്‌ അമല്‍ നീരദ് തന്റെ വിധി കല്‍പ്പിക്കുന്നു അന്‍വറിലൂടെ. ചിത്രത്തിന്റെ അവസാനം ബാബുസേട്ടിന്റെ അനുയായികളിലൊരാളെ പോലീസ് വഴിയിലിട്ടു വെടിവെച്ചു കൊല്ലുന്ന വീരോചിതമായ സീന്‍ കൂടിയായപ്പോള്‍ പൂര്‍ത്തിയായി. മലയാളി കൊതിയ്ക്കുന്ന കോക്ക്‌ടെയില്‍ മലയാളി എന്ന് മാത്രം പറഞ്ഞാല്‍, അതില്‍ പെണ്ണുങ്ങള്‍ പെടില്ല (അല്ലെങ്കില്‍ മലയാളിപ്പെണ്ണ് എന്ന് പ്രത്യേകം പറയും).