പോസ്റ്റുകള്‍

മേയ്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിളയാട്ട്യേരി ഇമ്പിച്ചിക്കോയ

ഇമേജ്
"..സ്വന്തക്കാരും ബന്ധക്കാരും വെറുപ്പോടെ മാറിനിന്നപ്പോള്‍ ടി ബി രോഗികളെ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തം ചെലവില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ എത്തിച്ചത് മുതല്‍ക്കാണ് ഇമ്പിച്ചിക്കോയയുടെ സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന ജീവിതം ജനം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇമ്പിച്ചിക്കോയയുടെ  ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.  ക്ഷേമ പെന്‍ഷനുകളും സഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടി കയറിയും ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകിയും അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു. ജീവിതത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ പലതും ഇക്കാരണത്താല്‍ മാത്രം ഇമ്പിച്ചിക്കോയയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.." "..സേവനപ്രവര്‍ത്തനം എന്താണെന്ന് നാട്ടുകാര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ഇമ്പിച്ചിക്കോയയ്ക്ക് പലപ്പോഴും നല്ല വാക്കുപോലും അംഗീകാരമായി ലഭിച്ചിരുന്നില്ല. നവാബ് രാജേന്ദ്രന്‍ ഫൌണ്ടേഷന്റെ പ്രഥമപുരസ്കാരവും മറ്റു പ്രാദേശിക അംഗീകാരങ്ങളും ഇതിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയെന്നു മാത്രം. ജീവിതത്തില്‍ സ്വകാര്യസ്വത്ത്‌ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കള്‍ക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്

കൊലപാതകങ്ങള്‍

ഇന്ദു വിന്റെ മരണത്തെപ്പറ്റി പത്രങ്ങളിലും ടി വി യിലും കണ്ട വാര്‍ത്തകള്‍ പലതും പലരുടെയും ഭാവനാസൃഷ്ടികള്‍ ആയിരുന്നു. അതിലൊരു വാര്‍ത്തയെപ്പറ്റി ഒരു കുറിപ്പ് ഞാന്‍ കൌണ്ടര്‍മീഡിയ യില്‍ എഴുതി . ഒരാണും പെണ്ണും എന്ന് കേള്‍ക്കുമ്പോഴേക്കും ചിലര്‍ക്ക് തീരെ സഹിക്കാനാവാത്ത ചില അസുഖങ്ങള്‍ വന്നുപെടും. അത്തരം അസുഖങ്ങളെപ്പറ്റി ബെര്‍ളിയും എഴുതി . കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി റിട്ടയര്‍ ചെയ്ത ഡോക്ടര്‍ പി വി രാമചന്ദ്രന്‍ (അദ്ദേഹം ഇപ്പോള്‍ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യുട്ടി ല്‍ ജോലി ചെയ്യുന്നു) ഈമെയിലില്‍ ഇങ്ങനെ എഴുതി : " കുറച്ചു ദിവസമായി ഇത്തരം വാര്‍ത്തകള്‍ മത്സരിച്ചു കൊടുക്കുന്ന പത്ര ലേഖകരുടെ മനസികാവസ്ഥയോര്‍ത്തു ലജ്ജ തോന്നുന്നു.. ഇരുപതിനും മുപ്പതിനും ഇടയ്ക്കു പ്രായമുള്ള ഒരു ലേഖകനും ഇത്തരം വാര്‍ത്തകള്‍ എഴുതാന്‍ സാദ്ധ്യത കുറവാണ്.. ആ പ്രായത്തില്‍ ഉള്ള രണ്ടു മക്കള്‍ ഉള്ള ആള്‍ എന്ന നിലക്ക് ഭയം തോന്നുന്നു... ഒരു അപകടം പറ്റിയാല്‍ സഹയാത്രികന്റെ ജീവിതം കൂടി തകര്‍ത്തേ ഈ ഞരമ്പ് രോഗികള്‍ അടങ്ങൂ.. ഒരാള്‍ മറ്റേയാളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് പോലും ഈ പരനാറി (വേറെ വാക്ക് ക