പോസ്റ്റുകള്‍

ജൂൺ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്) അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കു റച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.     എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍ . എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!)    പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാ