ലൌ ജിഹാദിനും കഷണ്ടിക്കും..
പുതിയത് പ്രേമജിഹാദാണ്. മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെയും) ഒരു സൗന്ദര്യബോധത്തില്‍ സുന്ദരക്കുട്ടപ്പന്മാരായ ആങ്കുട്ടികള്‍ ഏറെയും മുസല്‍മാന്മാരായിപ്പോയി എന്തുചെയ്യാം. പെണ്‍കുട്ടികള്‍, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ജാതിമതഭേദമന്യേ ഈ സുന്ദരന്മാരുടെ പുറകെയാണ്. ബാക്കിയുള്ളോര്‍ക്ക് സഹിക്കുമോ? ഭൂരിപക്ഷമാണെന്ന് അഹങ്കരിച്ചു നടക്കുന്ന ഹിന്ദുക്കള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ചും. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ഉത്തര്‍ പ്രദേശിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കോളേജുകളില്‍ 'ലൌ ജിഹാദ്' നടക്കുന്നു എന്നുപറഞ്ഞ് സംഘപരിവാരങ്ങള്‍ വിറളിപൂണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കിട്ടിയ ചാന്‍സിലൊക്കെ ഭീഷണി മുഴക്കുകയും അടിക്കാന്‍ പറ്റിയാല്‍ അടിക്കുകയും ഒക്കെ ചെയ്തുകൊണ്ട്. [ബോംബെക്കാരി പരോമിത വോറ ഇതിനെപ്പറ്റി ഒരു പടവും പിടിച്ചിരുന്നു.] കേരളത്തിലും ഇത് പുതിയ കഥയല്ല. എന്‍റെ 'മോന്റമ്മ'യും ഒരു മുസ്ലിം യുവാവിനെ കുറച്ചുകാലം പ്രേമിച്ചു, ആര്‍ എസ് എസുകാര്‍ അന്നും വെട്ടാന്‍ നടന്നു. കല്യാണവും മതം മാറ്റവ...