പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ഇമേജ്
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്‌ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്‌ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു.  ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്