പറയാന്‍ മറന്ന പരിഭവങ്ങള്‍
മീനമാസത്തിലെ സൂര്യനില്‍ അബൂബക്കര്‍, ആധാരത്തിലെ ബാപ്പുട്ടി, മഗ് രിബിലെ റസാക്ക്, ധനത്തിലെ അബു, ഗര്‍ ഷോമിലെ നാസറുദ്ദീന്‍.. എന്തോ എനിക്ക് തോന്നാറുണ്ട് മുരളി മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി ജനിച്ച നടനാണെന്ന്. നെയ്തുകാരന്‍ അപ്പമേസ്തിരിയും കാണാക്കിനാവിലെ ഹിന്ദു കഥാപാത്രവും മറക്കാനാവാത്ത മുറിവുകളായി മനസ്സില്‍ നില്‍ക്കുമ്പോഴും. മുസ്ലിം വേഷങ്ങള്‍ ഇത്രയും 'natural' ആയി ചെയ്യുന്ന (ശരി, ചെയ്ത) വേറെ നടന്മാര്‍ ഏറെ ഇല്ലാത്തതുകൊണ്ടായിരിക്കാം. മുരളിയുടെ അഭാവം അറിയാന്‍ തുടങ്ങിയിട്ട് സത്യത്തില്‍ അഞ്ചാറു വര്‍ഷമെങ്കിലുമായി. പുലിജന്മത്തിലേത് പോലും മുരളിയുടെ നിലയ്ക്ക് ഒരു സാധാരണ പെര്‍ഫോര്‍മന്‍സ് ആയിട്ടേ എനിക്ക് തോന്നിയുള്ളൂ. ഇനിയും ഒരുവട്ടം കൂടിയെങ്കിലും ആ തീയൊന്നാളിക്കത്തുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. നടക്കില്ല.