പോസ്റ്റുകള്‍

നവംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പന്നികളില്‍ നിന്നു മാറി ഒരു പെണ്ണാണ്

ഇമേജ്
ഒരു ഫേസ്ബുക്ക് കുറിപ്പായി കഴിഞ്ഞ വർഷം അവസാനം എഴുതിയത്. (ചുള്ളിക്കാടിനല്ല. ചുള്ളിക്കാട് 1997-ല്‍ എഴുതിയ 'പന്നി' എന്ന കവിത ഇപ്പോഴും ഉദ്ധരിച്ചുകൊണ്ടിരിക്കുകയും ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക്.) ഫീകരം. കീഴടക്കി മാത്രം ശീലമുള്ള പന്നികള്‍ (ശരിക്കുമുള്ള പന്നികള്‍ ക്ഷമിക്കുക) ഈ വക കാവ്യ കീഴടക്കലുകള്‍ ആഘോഷിച്ചുകൊണ്ടി രിക്കട്ടെ. എന്ന് സ്വന്തം : മറ്റേതു സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നും ലൈംഗിക സ്വാത്രന്ത്ര്യം എന്നല്ല ഒരു സ്വാതന്ത്ര്യവും ഞാനായിട്ട് പ്രഖ്യാപിക്കേണ്ടതില്ല എന്ന് കരുതുന്ന; അറിവിന്റെ കനികളില്‍ വശീകൃതനാവുന്ന; ദിവ്യദു:ഖങ്ങള്‍ കേട്ടിരിക്കുകയും തന്റെ ദിവ്യദു:ഖങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്ന; ആരുടെയും സ്വര്‍ഗ്ഗ രാജ്യങ്ങളിലേയ്ക്ക് പതാക ഏന്താത്ത; ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന; ഒരു പെണ്ണാണ്. (ചിത്രം : ജിബ്രാന്‍) ഈ കവിത എഴുതിയതിനുശേഷം കവിയുമായി ഈ വിഷയത്തിൽ നടന്ന ഒരു സംവാദം ഇവിടെ കാണാം.