ലൌ ജിഹാദിനും കഷണ്ടിക്കും..
പുതിയത് പ്രേമജിഹാദാണ്.
മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെയും) ഒരു സൗന്ദര്യബോധത്തില്‍ സുന്ദരക്കുട്ടപ്പന്മാരായ ആങ്കുട്ടികള് ഏറെയും മുസല്‍മാന്മാരായിപ്പോയി എന്തുചെയ്യാം. പെണ്‍കുട്ടികള്‍, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ജാതിമതഭേദമന്യേ ഈ സുന്ദരന്മാരുടെ പുറകെയാണ്. ബാക്കിയുള്ളോര്‍ക്ക് സഹിക്കുമോ? ഭൂരിപക്ഷമാണെന്ന് അഹങ്കരിച്ചു നടക്കുന്ന ഹിന്ദുക്കള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ചും. അവരെ പറഞ്ഞിട്ട് കാര്യമില്ല.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ഉത്തര്‍ പ്രദേശിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കോളേജുകളില്‍ 'ലൌ ജിഹാദ്' നടക്കുന്നു എന്നുപറഞ്ഞ് സംഘപരിവാരങ്ങള്‍ വിറളിപൂണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കിട്ടിയ ചാന്‍സിലൊക്കെ ഭീഷണി മുഴക്കുകയും അടിക്കാന്‍ പറ്റിയാല്‍ അടിക്കുകയും ഒക്കെ ചെയ്തുകൊണ്ട്. [ബോംബെക്കാരി പരോമിത വോറ ഇതിനെപ്പറ്റി ഒരു പടവും പിടിച്ചിരുന്നു.]
കേരളത്തിലും ഇത് പുതിയ കഥയല്ല. എന്റെ 'മോന്റമ്മ'യും ഒരു മുസ്ലിം യുവാവിനെ കുറച്ചുകാലം പ്രേമിച്ചു, ആര് എസ് എസുകാര്‍ അന്നും വെട്ടാന്‍ നടന്നു. കല്യാണവും മതം മാറ്റവും നടക്കുന്നതിനു മുമ്പേ പിരിഞ്ഞു. നമ്മുടെയൊക്കെ പ്രിയപ്പെട്ട മാധവിക്കുട്ടി എന്ന കമലയും പ്രേമിച്ചു, കമലാ സുരയ്യയായി.
അതോക്കെക്കഴിഞ്ഞിട്ട് ഇപ്പൊ ഇവിടത്തെ ജനങ്ങളും ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങളുമൊക്കെ പണ്ടത്തെ ആര് എസ് എസ്സിന്റെ പണി പരസ്യമായിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ലൌ ജിഹാദ് തകര്‍ത്ത ജീവിതങ്ങള്‍, അപ്രത്യക്ഷമാവുന്ന 'നമ്മുടെ പെണ്ണുങ്ങള്'.. വരുന്നൂ പുതിയ ത്രില്ലര്‍ സീരീസ്. ആള്‍ക്കാര്‍ക്ക് ബോറടിക്കരുതല്ലോ.
ഒക്കെപ്പോരാഞ്ഞിട്ട് ദേ കേരള പോലീസിനു 'മനുഷ്യമുഖം' ഉണ്ടാക്കാനിറങ്ങിയ നമ്മുടെ സ്വന്തം ഡി ജി പി കോടതിയില്‍ പറയുന്നു ലൌ ജിഹാദ് നടക്കുന്നതിനു തെളിവില്ല പക്ഷേ മുസ്ലിം ആണ്‍കുട്ടികളുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികളുടെ മതം മാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ട് എന്നും അതിന് നേരിട്ടോ അല്ലാതെയോ വിദേശത്തുനിന്നു പണം വരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട് എന്നും. [മാതൃഭൂമി റിപ്പോര്‍ട്ട്.]
ഗള്‍ഫില്‍ നിന്നു വരുന്ന പൈസയായിരിക്കും ഈ 'വിദേശ ഫണ്ട്'. കേരളത്തിന്റെ ഇക്കോണമി തന്നെ നിലനില്‍ക്കുന്നത് ഏറെക്കുറെ ഈ വിദേശഫണ്ടിലാണ് എന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ അറിയാം. പക്ഷേ അവരും പറയും 'ദോണ്ട് പ്രേമജിഹാദ്, തീവ്രവാദി, ഭീകരന്.'
[ഇതിനിടയില്‍ കേട്ട ഒരു രസമുള്ള വാദം കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം -- പ്രത്യേകിച്ചും ഇടതുപക്ഷരാഷ്ട്രീയം -- ഇല്ലാതായതുകൊണ്ടാണ് ഈ ജിഹാദ് നടക്കുന്നതെന്നാണ്. അതൊരുപക്ഷേ ശരിയുമാണ്. കാമ്പസില്‍ രാഷ്ട്രീയം ഇല്ലാതായത് ഒരു പുരോഗമനപരമായ കാര്യമായി ഞാന്‍ കരുതുന്നില്ല പക്ഷേ അതുകൊണ്ടുണ്ടായ നല്ലകാര്യങ്ങളിലൊന്ന് എസ് എഫ് ഐക്കാര്‍ക്കും എ ബി വി പിക്കാര്‍ക്കും കേറി സദാചാരപ്പോലീസ് കളിക്കാന്‍ കിട്ടാത്തതുകൊണ്ട് ഇപ്പൊ മനുഷ്യന് കുറച്ചു സമാധാനമായി പ്രേമിക്കാം എന്നതാണ്.]
തലയില്‍ മുടിയില്ലാത്തത് ഗള്‍ഫ് ഗേറ്റിന്റെ കാലത്ത് അത്ര വലിയ വിഷയമല്ല. സംശയമുള്ളവര്‍ക്ക് മോഹന്‍ലാലിനോട് ചോദിച്ചുനോക്കാം. പക്ഷേ ലൌ ജിഹാദ് വെകിളിക്ക് മരുന്നില്ല.

അഭിപ്രായങ്ങള്‍
but thanks for awakening...
vichithram thanne!!!
നന്നായിരിക്കുന്നു മാഷെ
was supposed to have been abducted by love jeahadis and was at the centre of Sangh Parivar campaign. She was alleged to be among the 3000 Hindu girls who fell to the jehadis.
The Dakshina Kannada police have discovered that she fell victim to the love jehad of a person called Mohan kumar, a serial killer, who is responsible for the murder of 19 girls from the Kasaroge- S.Kananda districts.
It is reported by police that this man has been abducting women with offer of marriage and after raping them killed them offering cyanide tablets that was supposed to be for avoiding pregnancy."
* * *
"..എട്ടാംക്ലാസുവരെ വിദ്യാഭ്യാസമുള്ള കണ്ണൂര്‍ കൂത്തുപറമ്പിലെ അഷ്കറാണ്
മാധ്യമകഥകളില്‍ നിറഞ്ഞുനില്ക്കുന്ന 'ലൌ ജിഹാദ് ഭീകരരി'ല്‍ ഒരാള്‍. ഒരു ടി.വി ചാനലിന്റെ കണക്കനുസരിച്ച് 22 പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റി കോടികള്‍ തട്ടിയയാള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ 'കോടീശ്വരന്' ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസിച്ച് കാര്‍ ഡ്രൈവറായി ഉപജീവനം കഴിക്കുന്നുവെന്നത് വര്‍ഗീയതയുടെ പ്രചാരണയുദ്ധത്തിനിറങ്ങിയ
മാധ്യമങ്ങള്‍ കാണാതെ പോയ സത്യം.." (ഒരു നാടന്പ്രേമത്തിന്റെ
തരംമാറ്റം)
* * *
‘ലൌ ജിഹാദ്! കൂടുതല്‍ കഥകള്‍’
* * *
അജ്ഞാത, ദേശസുരക്ഷയുടെ പേരില്‍ കള്ളക്കഥകളുണ്ടാക്കി കൊട്ടിഗ്ഘോഷിച്ചു നടക്കുന്നതില്‍ അത്ര വലിയ രസമൊന്നും എനിക്ക് തോന്നുന്നില്ല. ഒരു ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്ണിനെ പ്രേമിച്ചാല്‍ പെണ്ണിനെ ഹിന്ദുവാക്കാനാവും വീട്ടുകാരുടെ ശ്രമം. അതുകൊണ്ടാണ് ഇത് ഹിന്ദുക്കള്‍ക്ക് പ്രേമിക്കാന്‍ പെണ്ണിനെ കിട്ടാത്തതിന്റെ കുശുമ്പില്‍ കൂടുതല്‍ എന്തെങ്കിലും ആണെന്ന് എനിക്ക്തോന്നാത്തത്.
well written...
Its absolutely crazy that religion is the base of all these happenings...I agree on the setting up of the so called 'Love jihad'....At the same time, I am not ready to rule out the future possibility of such a movement..
Muslims are a closed sector and always want to increase their numbers...They are discreet in their operations... But muslim groups seldom use methods despised by their ideology...
So, to those who set up these publicity, I say, U still have to travel afar to know what jihadis will try to do...
Sorry for my comment in English... Malayalam fonts are out of reach...
കഴിഞ്ഞുപോയതും കൊഴിഞ്ഞുപോയതുമായ എല്ലാ പ്രണയങ്ങളിലെയും നായികമാരുടെ ജാതിയും മതവും ഇപ്പോഴാണ് സത്യത്തില്‍ ഓര്‍ക്കാന്‍ തോന്നുന്നത്. അതും ഈ 'ലൌജിഹാദ്' എന്ന് കേട്ടപ്പോള്‍... അവരെല്ലാം എന്റെ മതത്തില്‍പെട്ടവര്‍ ആയിരുന്നില്ലെന്ന് ഇപ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു.
അല്ലെങ്കില്‍, ക്രിസ്ത്യാനിയും ഹിന്ദുവുമൊക്കെയായ പെണ്‍കുട്ടികളെ പ്രണയിച്ച ഞാനും ക്രിസ്ത്യാനിയാകാമോ എന്നു ചോദിച്ച അവളും ഭീകരവാദിയും 'ലൌ ജിഹാദി'യും ഒക്കെയായി അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ പേനത്തുമ്പില്‍ ചോരവാര്‍ന്ന് മരിച്ചേനെ..
see post here