ഹിറ്റുകളുടെ കഥ

(അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മൂന്ന്‌ ഹിറ്റ് സിനിമകളുടെ കഥ)

എല്‍സമ്മ: ചേച്ചിയുറങ്ങാത്ത വീട്

``വിവേചനബുദ്ധിയില്ലാത്ത" പെണ്‍കുട്ടികളെക്കുറിച്ചുള്ള ആധിയുമായി ഉറക്കമില്ലാതെ കഴിയുന്ന അച്ഛന്‍മാരുടെ കൂട്ടത്തിലേക്ക് `ആണ്‍കുട്ടി'യായൊരു ചേച്ചിയും. പെണ്‍കുട്ടികളുടെയും പൂവാലന്‍മാരുടെയും പ്രേമിക്കാനും പ്രേമിക്കപ്പെടാനും വഞ്ചിക്കാനും വഞ്ചിക്കപ്പെടാനുമൊക്കെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനിയൊരു വിമോചനസമരം വേണ്ടിവന്നേക്കും എന്നാണ് തോന്നുന്നത്.

അന്‍വര്‍ : ഇത് മദനിയല്ല

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരു വിചാരണ പോലും കൂടാതെ എട്ടൊമ്പത് വര്‍ഷം ജയിലില്‍ കിടന്ന അബ്ദുല്‍ നാസര്‍ മദനിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിവിധിയുടെ പിന്നാലെ സഖാവ്‌ അമല്‍ നീരദ് തന്റെ വിധി കല്‍പ്പിക്കുന്നു അന്‍വറിലൂടെ. ചിത്രത്തിന്റെ അവസാനം ബാബുസേട്ടിന്റെ അനുയായികളിലൊരാളെ പോലീസ് വഴിയിലിട്ടു വെടിവെച്ചു കൊല്ലുന്ന വീരോചിതമായ സീന്‍ കൂടിയായപ്പോള്‍ പൂര്‍ത്തിയായി.



മലയാളി കൊതിയ്ക്കുന്ന കോക്ക്‌ടെയില്‍

മലയാളി എന്ന് മാത്രം പറഞ്ഞാല്‍, അതില്‍ പെണ്ണുങ്ങള്‍ പെടില്ല (അല്ലെങ്കില്‍ മലയാളിപ്പെണ്ണ് എന്ന് പ്രത്യേകം പറയും).

താന്‍ കാണിക്കുന്ന `തരികിട'കള്‍ (സര്‍വം സഹയായ) ഭാര്യ ക്ഷമിക്കണമെന്ന് പുരുഷന്‍ ആഗ്രഹിച്ചുപോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ, ഭാര്യക്കെങ്ങാന്‍ പരപുരുഷബന്ധമുണ്ടെങ്കില്‍ അവള്‍ ചുരുങ്ങിയപക്ഷം ഒരു പക്ഷാഘാതമെങ്ങിലും അടിച്ചു കിടപ്പിലാവണം എന്നതും ന്യായമായ ആഗ്രഹം. മഹാനായ ഞാന്‍ അവള്‍ക്കു അപ്പോഴും കൂട്ടിരിക്കുക കൂടിയായാല്‍ ബഹുകേമം. കാണികള്‍ക്ക് രോമാഞ്ചം.

(ഈ സിനിമ കാണാന്‍ പോവുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ നിങ്ങളെ കൂട്ടാതിരിക്കാന്‍ നോക്കും, സമ്മതിക്കരുത് എന്നോ മറ്റോ പരസ്യവാചകം. സിനിമയിലെ `പാഠം' ഭാര്യമാര്‍ക്കുള്ളതാണ് എന്നിരിക്കെ അവര്‍ അത് മിസ്സായിപ്പോവരുതല്ലോ.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ലൌ ജിഹാദിനും കഷണ്ടിക്കും..