കൊലപാതകങ്ങള്‍

ഇന്ദുവിന്റെ മരണത്തെപ്പറ്റി പത്രങ്ങളിലും ടി വി യിലും കണ്ട വാര്‍ത്തകള്‍ പലതും പലരുടെയും ഭാവനാസൃഷ്ടികള്‍ ആയിരുന്നു. അതിലൊരു വാര്‍ത്തയെപ്പറ്റി ഒരു കുറിപ്പ് ഞാന്‍ കൌണ്ടര്‍മീഡിയയില്‍ എഴുതി. ഒരാണും പെണ്ണും എന്ന് കേള്‍ക്കുമ്പോഴേക്കും ചിലര്‍ക്ക് തീരെ സഹിക്കാനാവാത്ത ചില അസുഖങ്ങള്‍ വന്നുപെടും. അത്തരം അസുഖങ്ങളെപ്പറ്റി ബെര്‍ളിയും എഴുതി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി റിട്ടയര്‍ ചെയ്ത ഡോക്ടര്‍ പി വി രാമചന്ദ്രന്‍ (അദ്ദേഹം ഇപ്പോള്‍ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ജോലി ചെയ്യുന്നു) ഈമെയിലില്‍ ഇങ്ങനെ എഴുതി :

"കുറച്ചു ദിവസമായി ഇത്തരം വാര്‍ത്തകള്‍ മത്സരിച്ചു കൊടുക്കുന്ന പത്ര ലേഖകരുടെ മനസികാവസ്ഥയോര്‍ത്തു ലജ്ജ തോന്നുന്നു.. ഇരുപതിനും മുപ്പതിനും ഇടയ്ക്കു പ്രായമുള്ള ഒരു ലേഖകനും ഇത്തരം വാര്‍ത്തകള്‍ എഴുതാന്‍ സാദ്ധ്യത കുറവാണ്.. ആ പ്രായത്തില്‍ ഉള്ള രണ്ടു മക്കള്‍ ഉള്ള ആള്‍ എന്ന നിലക്ക് ഭയം തോന്നുന്നു...
ഒരു അപകടം പറ്റിയാല്‍ സഹയാത്രികന്റെ ജീവിതം കൂടി തകര്‍ത്തേ ഈ ഞരമ്പ് രോഗികള്‍ അടങ്ങൂ..

ഒരാള്‍ മറ്റേയാളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് പോലും ഈ പരനാറി (വേറെ വാക്ക് കിട്ടുന്നില്ല) കള്‍ക്ക് സംശയം ഉണ്ടാക്കുന്നു. ഒരു പത്രം എഴുതി... കല്യാണം നിശ്ചയിച്ചിട്ടും ഒരു പുരുഷന്റെ കൂടെ രാത്രിയാത്ര തിരഞ്ഞെടുത്തത് സംശയാസ്പദം ... Tvm നിന്ന് കാലിക്കറ്റ്‌ വരെ ഒരു രാത്രി കൊണ്ട് തീരുന്ന പത്തറുപതു പേര്‍ യാത്ര ചെയ്യുന്ന ഒരു റിസര്‍വേഷന്‍ കോച്ചിലെ യാത്രയെക്കുറിച്ചാണ് ഈ കമന്റ്‌ . പോലീസിലെ ഞരമ്പ് രോഗികള്‍ പത്രലോകത്തെ തങ്ങളുടെ സഹജീവികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദിവസേന ഇങ്ങനെ വാര്‍ത്താ ബുള്ളറ്റിന്‍ കൊടുക്കുന്നുണ്ടാവോ അതോ ആരെക്കുറിച്ചും എന്തും എഴുതിപ്പിടിപ്പിക്കാനു
ള്ള സ്വന്തം പരമാധികാരം ഉപയോഗിച്ച് ചെയ്യുന്നതോ?"


ഇന്ദു സുഭാഷിനെ പ്രണയിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല, അയാള്‍ കറുത്ത് കുറുകിയിരിക്കുന്ന ഒരാളാണ്, ആളെ കണ്ടാല്‍ എന്‍ ഐ ടി അധ്യാപകനാണ് എന്ന് തോന്നുകയില്ല എന്നൊക്കെ തികച്ചും റേസിസ്റ്റ് ആയ  പരാമര്‍ശങ്ങളും എഴുതിപ്പിടിപ്പിക്കാന്‍ കേരളകൌമുദി ഫ്ലാഷ് പോലുള്ള മഞ്ഞപ്പത്രങ്ങള്‍ മടിച്ചില്ല.
 
എന്നാല്‍ പത്രങ്ങള്‍ എഴുതിയതിനേക്കാള്‍ കൂടുതല്‍ എന്നെ വേദനിപ്പിച്ചത് ഞാന്‍ ബഹുമാനിക്കുന്ന ചിലര്‍ ഈ സംഭവത്തോടനുബന്ധിച്ച് എന്നോട് ചോദിച്ച ചോദ്യങ്ങളാണ്.

പലരും ചോദിച്ചത് അവരുടെ വീട്ടുകാര്‍ എന്തുകൊണ്ടാണ് സുഭാഷിന്റെ കൂടെ യാത്ര ചെയ്യാന്‍ മകളെ സമ്മതിച്ചത് എന്നാണ്. ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതി ആരുടെ കൂടെ യാത്ര ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണ് എന്ന് ഈ മാന്യദേഹങ്ങള്‍ കരുതുന്നു. (എന്നാലും എന്തിനാണ് അവളെ ഇപ്പൊ പിടിച്ച്‌ കെട്ടിക്കാന്‍ പോയത് എന്ന് ഇവരാരും ചോദിക്കുന്നുമില്ല.)

പിന്നെ, ആത്മഹത്യാപ്രേരണ ആണ് കുറ്റം എങ്കില്‍ ഇന്ദുവിന്റെ വീട്ടുകാരെയോ അവളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ആളുടെയോ ഒന്നും പിന്നാലെ പോലീസും പത്രവും ഒന്നും പോവാത്തത് എന്തുകൊണ്ടാണ്? പ്രതിശ്രുത വരനുമായുള്ള എസ് എം എസ്, ഫോണ്‍ ബന്ധങ്ങളെപ്പറ്റി, അതിന്റെ സ്വഭാവത്തെപ്പറ്റി ഒന്നും പത്രങ്ങളില്‍ നമ്മള്‍ കാണാത്തത് എന്തുകൊണ്ടാണ്? കാരണം "കുടുംബമഹിമ" തന്നെയാകണം.


"പെണ്ണായാല്‍ പൊന്ന് വേണം, (സ്വന്തം ജാതിയില്‍ നിന്ന് തന്നെയുള്ള) ഭര്‍ത്താവ് വേണം കുടുംബം വേണം, ഇതൊക്കെ എത്രയും പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കലാണ് തങ്ങളുടെ ജോലി" എന്ന് വിചാരിക്കുന്ന വീട്ടുകാരാണ്, ആ വിചാരം തന്നെയാണ് നമ്മുടെ കുട്ടികളെ ഇങ്ങനെ കൊലയ്ക്കു കൊടുക്കുകയും പലപ്പോഴും കൊല്ലാതെ കൊല്ലുകയും ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സുഭാഷിനെപ്പോലെയുള്ളവരെ പിന്നാലെ നടന്ന്‌ വേട്ടയാടുന്നതും. ഈ വാര്‍ത്തയൊക്കെ കണ്ട്‌ സുഭാഷോ സുഭാഷിന്റെ വീട്ടുകാരോ ആത്മഹത്യ ചെയ്‌താല്‍ പത്രക്കാര്‍ക്കോ പോലീസുകാര്‍ക്കോ എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാന്‍ വകുപ്പുണ്ടോ?

അഭിപ്രായങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു…
"പെണ്ണായാല്‍ പൊന്ന് വേണം, (സ്വന്തം ജാതിയില്‍ നിന്ന് തന്നെയുള്ള) ഭര്‍ത്താവ് വേണം കുടുംബം വേണം, ഇതൊക്കെ എത്രയും പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കലാണ് തങ്ങളുടെ ജോലി" എന്ന് വിചാരിക്കുന്ന വീട്ടുകാരാണ്, ആ വിചാരം തന്നെയാണ് നമ്മുടെ കുട്ടികളെ ഇങ്ങനെ കൊലയ്ക്കു കൊടുക്കുകയും പലപ്പോഴും കൊല്ലാതെ കൊല്ലുകയും ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സുഭാഷിനെപ്പോലെയുള്ളവരെ പിന്നാലെ നടന്ന്‌ വേട്ടയാടുന്നതും. ഈ വാര്‍ത്തയൊക്കെ കണ്ട്‌ സുഭാഷോ സുഭാഷിന്റെ വീട്ടുകാരോ ആത്മഹത്യ ചെയ്‌താല്‍ പത്രക്കാര്‍ക്കോ പോലീസുകാര്‍ക്കോ എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാന്‍ വകുപ്പുണ്ടോ?

ഇതില്‍ കൂടുതല്‍ ഒന്നും എനിക്കും പറയാനില്ല....
അജ്ഞാതന്‍ പറഞ്ഞു…
പത്ര റിപ്പോര്‍ട്ടുകള്‍ ഒരാളുടെ ജീവനോ ജീവിതതിണോ ഹാനികരമാകുന അവസരത്തില്‍ ആ റിപ്പോര്‍ട്ട്‌ എഴ്ടുഹി പിടിപ്പിച്ചവര്‍ക്ക് നേരെ നടപടി എടുക്കാന്‍ നിയമം തയ്യാറാകണം..

രാഷ്ട്രീയക്കാര്‍ക്കും, പോലീസുകാര്‍ക്കും , പത്രകാര്‍ക്കും , പിന്നെ കയ്യില്‍ ഇഷ്ട്ടം പോലെ കാശുള്ളവര്‍ക്കും മുന്നില്‍ തല കുനിക്കുന ഒന്നാകരുത് നിയമം.
mayflowers പറഞ്ഞു…
അവസരോചിതമായി ഈ വിഷയത്തില്‍ പോസ്റ്റിട്ടതില്‍ സന്തോഷം.
ഒരാള്‍ മരിക്കുന്നതിലും സങ്കടമാണ് അതിന്‌ ശേഷമുള്ള ജനങ്ങളുടെ പോസ്റ്റ്‌ മോര്‍ട്ടം.
പലരും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നത് "കണ്ട നീ അവിടെ നില്‍ക്കൂ,കേട്ട ഞാന്‍ പറയട്ടെ" എന്ന വിധത്തിലാണ്.
kannan പറഞ്ഞു…
ellarum achanum ammaum ullavar anu avaruda abipryathinu anu adyam nookadathu.ethra kashttapttanu valarthi kodu varunathu anu nookuga
Aneesh George പറഞ്ഞു…
Nammude nattile janangalkku ithil nalla oru pankunde. Oranum pennum onnichonnu yathra cheythal athine mosamaya reethiyil chithreekarikkunna oru pothuswabhavam malayala janathakkunde.
Sudeep പറഞ്ഞു…
ഈ വിഷയത്തില്‍ കുറച്ചുകൂടി വിശദമായ ഒരു കുറിപ്പ് ഇവിടെ : ഇന്ദുവും സുഭാഷും കേരളത്തിലെ ഖാപ് പഞ്ചായത്തുകളും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ലൌ ജിഹാദിനും കഷണ്ടിക്കും..