സോറി ഇത് എന്റെ രാഷ്ട്രീയമല്ല : എന്ന്, ഒരു ബഹുജൻ പുരുഷൻ
കെ എസ് സുദീപ് ( സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവരുടെ മനസ്സിൽ അതുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുമൊന്നും പുരുഷന്മാർക്ക് മനസ്സിലാവില്ല, അവർ അക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല അല്ലെങ്കിൽ അവരുടെ അഭിപ്രായത്തിന് വിലയില്ല എന്ന് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് പേടിച്ചുതന്നെയാണ് ഇതെഴുതുന്നത്. ഞാൻ പറയുന്നതിൽ കാര്യമുണ്ടാവില്ല എന്നുറപ്പുള്ളവർക്ക് ഇത് വായിക്കാതെ വിടാവുന്നതാണ്. ) ആ രതി രഞ്ജിത്ത്, ചാന്ദ്നി ലത, സ്നേഹാ എയ്ഞ്ചൽ എന്നീ സ്ത്രീകളുടെ തുറന്നുപറച്ചിലുകളിൽ നിന്ന് തുടങ്ങിയ കേരളത്തിലെ ഈ 'രണ്ടാം മീറ്റൂ' മൂവ്മെന്റ് (തൊമ്മിക്കുഞ്ഞ് രമ്യാ, ആമി രൂപ് ഷൈന തുടങ്ങിയവർ പിന്നീട് തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞിരുന്നു), അതിന് ദേശീയ പത്രങ്ങളിൽ വരെ കിട്ടിയ കവറേജ്, ഇംഗ്ലീഷ് പത്രത്തിൽ റിപ്പോർട്ട് വന്നപ്പോൾ (Vandana Mohandas, ' Beyond the facade : A second spell of the #MeToo movement is causing ripples across Kerala’s intellectual circles ', ഡെക്കാൻ ക്രോണിക്കിൾ, 2018 ഓഗസ്റ്റ് 3) അത് ചില 'സവർണ്ണ' ഫെമിനിസ്റ്റുകളുടെ ആഖ്യാനങ്ങൾ മാത്രമായത്, അതിൽ നിന്ന് ഈ ...