പണ്ടു പണ്ട്, 26/11 നും രണ്ടു ദിവസം മുമ്പ് ഒരുച്ചയ്ക്ക്, കൊച്ചി വിമാനത്താവളത്തിലെ പോലീസിനും പട്ടാളത്തിനും ഒരുമണിക്കൂറോളം ചെറുതായിട്ടൊരു പണി കിട്ടി. പണികൊടുത്തതാകട്ടെ, കണ്ടാല്‍ അത്ര അപകടകാരിയാണെന്ന് തോന്നിക്കാത്ത ഒരു മെഷീനും. ചരിത്രം 26/11കളുടേത് മാത്രമല്ല ഇത്തരം ചില ചെറിയ 24/11കളുടേത് കൂടിയാണ് എന്നതുകൊണ്ട് ആ കഥ ഇവിടെ എഴുതപ്പെടുകയാണ്. നാലുമണിക്കാണു വിമാനം. ഡിപ്പാര്‍ചര്‍ സമയം 16:10. അങ്കമാലിക്ക് എപ്പോഴും വണ്ടിയില്ലാത്തതുകൊണ്ട് രാവിലെത്തന്നെ പരശുറാം എക്സ്പ്രസ്സിനു കയറിയ ഞാന്‍ രണ്ടേകാലായപ്പോഴേയ്ക്ക് വിമാനത്താവളത്തിലെത്തി. കഥ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകൂടി ബാക്കിയുണ്ട്. രണ്ടു വീടുകളില്‍ നിന്നായി കുറേ തേങ്ങയും വാഴയ്ക്കയും (ഏത്തപ്പഴം / നേന്ത്രപ്പഴം എന്നും പറയും. കേന്ദ്രപ്പഴം എന്ന് ഒനിമ ഹല്‍ദാര്‍) വെളിച്ചെണ്ണയും ഒക്കെ കുത്തിനിറച്ച സാമാന്യം ഭാരമുള്ളൊരു ബിഗ് ഷോപ്പറുണ്ടായിരുന്നു തീവണ്ടിയില്‍ കേറുന്ന സമയത്ത് എന്റെ കയ്യില്‍. പോരാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് രാജീവിന്റെ വക മത്തി പൊരിച്ചതും കേറി. അങ്കമാലിയില്‍ നിന്ന് എന്തെങ്കിലും ചില്ലറസാധനങ്ങള്‍ കൂടി കേറാനുള്ളൊരു വിദൂരസാധ്യതയുണ്ടായി...
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു. ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്...
എ ടി എമ്മില്‍ കണ്ട പരസ്യം : "നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും (പടം : ആണ്‍കുട്ടിയും അച്ഛനും) നിങ്ങളുടെ മകള്‍ക്ക് കെങ്കേമമായ വിവാഹവും (പടം : പെണ്‍കുട്ടിയും അച്ഛനും) ഉറപ്പുവരുത്തൂ. നിങ്ങള്‍ അടുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും." അപ്പോള്‍ നമ്മള് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്? (പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)
അഭിപ്രായങ്ങള്‍
emotional :)
gargi