പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച

ഇമേജ്
" ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതെനിക്കൊരു പുതിയ ഭാഷയായിരുന്നു, ചിന്തയുടെയും ഭാവനയുടെയും പുതിയൊരു ലോകം. എനിക്ക് എന്റെയുള്ളിലുള്ള എം ടിയേയും മുകുന്ദനെയും (എന്‍ എസ്) മാധവനെയും ആനന്ദിനെയും വി കെ എന്നിനെയുമൊക്കെ ആദ്യം കൊല്ലണം, അയ്യപ്പന്‍റെ കഥകള്‍ മനസ്സിലാവാന്‍. അദ്ദേഹം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ.. RIP. " [എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.] ടെലിവിഷന്‍ ചാനലുകള്‍ ദളിത്‌ സാഹിത്യകാരന്‍ സി അയ്യപ്പന്‍ അന്തരിച്ചു എന്നുപറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. പത്രങ്ങളാകട്ടെ ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയിലും. അങ്ങനെ ഒതുങ്ങേണ്ടിയിരുന്ന ഒരാളല്ല ശ്രീ സി അയ്യപ്പന്‍. ശ്രീ അജയ് ശേഖര്‍ പറയുന്നതുപോലെ, എഴുതിയ കഥകള്‍ എണ്ണത്തില്‍ കുറവാകാമെങ്കിലും കഥയുടെ ശില്പവിദ്യയില്‍ അദ്ദേഹത്തിന്റെ കരവിരുത് മലയാളത്തിലെ എന്നല്ല ഏതൊരു ഭാഷയിലെയും മികച്ച കഥയെഴുത്തുകാരോട് കിടപിടിയ്ക്കുന്നതാണ്. (Ajay Sekher continues in his e-mail : " ..His opening of the new radical idiom and a new...

ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്) അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കു റച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.     എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍ . എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!)    പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാ...

വിളയാട്ട്യേരി ഇമ്പിച്ചിക്കോയ

ഇമേജ്
"..സ്വന്തക്കാരും ബന്ധക്കാരും വെറുപ്പോടെ മാറിനിന്നപ്പോള്‍ ടി ബി രോഗികളെ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തം ചെലവില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ എത്തിച്ചത് മുതല്‍ക്കാണ് ഇമ്പിച്ചിക്കോയയുടെ സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന ജീവിതം ജനം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇമ്പിച്ചിക്കോയയുടെ  ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.  ക്ഷേമ പെന്‍ഷനുകളും സഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടി കയറിയും ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകിയും അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു. ജീവിതത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ പലതും ഇക്കാരണത്താല്‍ മാത്രം ഇമ്പിച്ചിക്കോയയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.." "..സേവനപ്രവര്‍ത്തനം എന്താണെന്ന് നാട്ടുകാര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ഇമ്പിച്ചിക്കോയയ്ക്ക് പലപ്പോഴും നല്ല വാക്കുപോലും അംഗീകാരമായി ലഭിച്ചിരുന്നില്ല. നവാബ് രാജേന്ദ്രന്‍ ഫൌണ്ടേഷന്റെ പ്രഥമപുരസ്കാരവും മറ്റു പ്രാദേശിക അംഗീകാരങ്ങളും ഇതിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയെന്നു മാത്രം. ജീവിതത്തില്‍ സ്വകാര്യസ്വത്ത്‌ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കള്‍ക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്...

കൊലപാതകങ്ങള്‍

ഇന്ദു വിന്റെ മരണത്തെപ്പറ്റി പത്രങ്ങളിലും ടി വി യിലും കണ്ട വാര്‍ത്തകള്‍ പലതും പലരുടെയും ഭാവനാസൃഷ്ടികള്‍ ആയിരുന്നു. അതിലൊരു വാര്‍ത്തയെപ്പറ്റി ഒരു കുറിപ്പ് ഞാന്‍ കൌണ്ടര്‍മീഡിയ യില്‍ എഴുതി . ഒരാണും പെണ്ണും എന്ന് കേള്‍ക്കുമ്പോഴേക്കും ചിലര്‍ക്ക് തീരെ സഹിക്കാനാവാത്ത ചില അസുഖങ്ങള്‍ വന്നുപെടും. അത്തരം അസുഖങ്ങളെപ്പറ്റി ബെര്‍ളിയും എഴുതി . കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി റിട്ടയര്‍ ചെയ്ത ഡോക്ടര്‍ പി വി രാമചന്ദ്രന്‍ (അദ്ദേഹം ഇപ്പോള്‍ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യുട്ടി ല്‍ ജോലി ചെയ്യുന്നു) ഈമെയിലില്‍ ഇങ്ങനെ എഴുതി : " കുറച്ചു ദിവസമായി ഇത്തരം വാര്‍ത്തകള്‍ മത്സരിച്ചു കൊടുക്കുന്ന പത്ര ലേഖകരുടെ മനസികാവസ്ഥയോര്‍ത്തു ലജ്ജ തോന്നുന്നു.. ഇരുപതിനും മുപ്പതിനും ഇടയ്ക്കു പ്രായമുള്ള ഒരു ലേഖകനും ഇത്തരം വാര്‍ത്തകള്‍ എഴുതാന്‍ സാദ്ധ്യത കുറവാണ്.. ആ പ്രായത്തില്‍ ഉള്ള രണ്ടു മക്കള്‍ ഉള്ള ആള്‍ എന്ന നിലക്ക് ഭയം തോന്നുന്നു... ഒരു അപകടം പറ്റിയാല്‍ സഹയാത്രികന്റെ ജീവിതം കൂടി തകര്‍ത്തേ ഈ ഞരമ്പ് രോഗികള്‍ അടങ്ങൂ.. ഒരാള്‍ മറ്റേയാളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് പോലും ഈ പരനാറി (വേറെ വാക്ക് ക...

കേരളത്തിലെ ഗദ്ദാമമാര്‍

..ലോകത്തെവിടെയും ജോലിയ്ക്ക് നില്‍ക്കുന്നവരോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തെ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം വരച്ചുകാട്ടുന്നുണ്ട്. അടിമകളെ നമുക്ക് എന്തും ചെയ്യാം, അവര്‍ തങ്ങളുടെ ദയ കൊണ്ട് ജീവിച്ചുപോവുന്നവരാണ്‌ എന്ന മനോഭാവമാണ് അത്തരം പെരുമാറ്റത്തിന് പിന്നില്‍. അറബിനാട്ടില്‍ മാത്രമല്ല ഇതൊന്നും സംഭവിക്കുക എന്ന് വ്യക്തമാക്കിത്തന്നു ആലുവയില്‍ നിന്ന് ഏതാനും ദിവസം മുമ്പ്‌ വന്ന വാര്‍ത്ത. ആലുവയില്‍ ഒരു അഡ്വക്കെറ്റും ഭാര്യയും അവരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു എന്ന് പോലീസിനോട് സമ്മതിക്കുന്നു. എന്നുവച്ചാല്‍ അടിക്കുകയും പഴുപ്പിച്ച ഇരുമ്പും സിഗരറ്റും ഒക്കെ വെച്ച് പൊള്ളിക്കുകയും തിളച്ച വെള്ളം ഒഴിക്കുകയും.. സിനിമയില്‍ കണ്ടതൊന്നും ഇതിനു മുന്നില്‍ ഒന്നുമല്ല. ആ കുട്ടിയെ പട്ടിക്കൂട്ടില്‍ ഇടാറുള്ളത് നാട്ടുകാര്‍ കാണാറുണ്ടായിരുന്നു എന്നും വാര്‍ത്തകളില്‍ കണ്ടു. പെണ്‍കുട്ടി മരിച്ച ശേഷമാണ് നമ്മള്‍ ഇതെല്ലാം അറിയുന്നത്. അവളുടെ പേര് ധനലക്ഷ്മി. തമിഴ് നാട്ടുകാരിയാണ്. സൌമ്യയും ഗോവിന്ദചാമിയും വാര്‍ത്തയായ പോലെ ഇത് വലിയ വാര്‍ത്തയായില്ല. ...